പാറശാല മണ്ഡലത്തിലെ നവീകരിച്ച മൂന്നു റോഡുകൾ ഇന്നു നാടിനു സമർപ്പിക്കും
പാറശാല മണ്ഡലത്തിലെ നവീകരിച്ച മൂന്നു റോഡുകൾ ഇന്നു നാടിനു സമർപ്പിക്കും. ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - കുന്നത്തുകാൽ റോഡ്, പെരുങ്കിടവിള - കുന്നത്തുകാൽ റോഡ്, കുട്ടപ്പു - അമ്പൂരി - നെയ്യാർഡാം റോഡിന്റെ ഒന്നാം ഘട്ടം എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ മൂന്നു റോഡുകളുടേയും ഉദ്ഘാടന കർമം നിർവഹിക്കും.
ബി.എം.ബി.സി ടാറിങ് നടത്തിയാണു മൂന്നു റോഡുകളും നവീകരിച്ചത്. കുട്ടപ്പു - അമ്പൂരി - നെയ്യാർഡാം റോഡിന്റെ ഉദ്ഘാടനം അമ്പൂരി ജങ്ഷനിൽ ഇന്ന് (ജനുവരി 16) വൈകിട്ട് മൂന്നിനു നടക്കും. റോഡിന്റെ രണ്ടാഘട്ട നിർമാണോദ്ഘാടനം ചടങ്ങിൽ മന്ത്രി ജി. സുധാകരൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് കുന്നത്തുകാൽ ജങ്ഷനിലാണ് പെരുങ്കിടവിള - കുന്നത്തുകാൽ റോഡിന്റെ ഉദ്ഘാടനം.
വൈകിട്ട് ആറിന് മഞ്ചവിളാകം ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - കുന്നത്തുകാൽ റോഡും മന്ത്രി ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ. മൂന്ന് ചടങ്ങുകളിലും അധ്യക്ഷത വഹിക്കും.
(പി.ആർ.പി. 52/2019)
- Log in to post comments