Skip to main content

കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയനവർഷത്തിലേക്ക് കെമിസ്ട്രി  ഗസ്റ്റ് ലക്ച്ചറർ തസ്തികയിലേക്ക് നിയമനം നടത്തും.  കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 22  രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0466 2212223

date