Skip to main content

അപേക്ഷ ക്ഷണിച്ചു.

കേന്ദ്രപദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.  
സെന്റര്‍ അഡിമിനിസ്‌ട്രേറ്റര്‍ : എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യു, കുറഞ്ഞത് അഞ്ച് വര്‍ഷം സ്ത്രീകള്‍ക്കായുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / സര്‍ക്കാരിതര സന്നദ്ധ സംഘടനകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ലെവലില്‍ പ്രവര്‍ത്തിച്ച, ജില്ലയില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 28-40. ഒരു വര്‍ഷത്തെ കൗണ്‍സിലിംഗ് പരിചയം അഭികാമ്യം.
കെയ്‌സ് വര്‍ക്കര്‍ : എല്‍.എല്‍.ബി, എം.എസ്.ഡബ്ല്യു ബിരുദം,  കുറഞ്ഞത് മൂന്ന് വര്‍ഷം സ്ത്രീകള്‍ക്കായുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ / സര്‍ക്കാരിതര സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തി പരിചയമുള്ള ജില്ലയിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 28-40. ശമ്പളം 15000 രൂപ.
    കൗണ്‍സലര്‍:  എം.എസ്.ഡബ്ല്യു / ക്ലിനിക്കല്‍ സൈക്യാട്രിയില്‍ പി.ജി, കുറഞ്ഞത് മൂന്ന് വര്‍ഷം കൗണ്‍സലറായോ സൈക്കോ തെറാപ്പിസ്റ്റായോ പ്രമുഖ മെന്റല്‍ ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയം. പ്രായം 28-40. ശമ്പളം 15000 രൂപ. അപേക്ഷകര്‍ സ്ത്രീയായിരിക്കണം.
ഐ.റ്റി സ്റ്റാഫ്: ബിരുദം, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ, കുറഞ്ഞത് മൂന്ന് വര്‍ഷം ഡാറ്റാ മാനേജ്‌മെന്റ്, പ്രസ്സ് ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപോര്‍ട്ടിങ്, വീഡിയോ കോണ്‍ഫ്രന്‍സിങ്  ഇവയില്‍ പ്രവര്‍ത്തിപരിചയം, പ്രായ പരിധി 25-40, ശമ്പളം 12000 രൂപ.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍:  എഴുതാനും വായിക്കാനും അറിയണം, മൂന്ന് വര്‍ഷം സമാന തസ്തികയില്‍ പ്രവര്‍ത്തിച്ച് പരിചയം, പ്രായ പരിധി 25-40. അപേക്ഷകര്‍ സ്ത്രീയായിരിക്കണം.
സെക്യൂരിറ്റി:  കുറഞ്ഞത് രണ്ട് വര്‍ഷം സമാന രീതിയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം, വിമുക്ത ഭട•ാര്‍ക്ക് മുന്‍ഗണന,  പ്രായ പരിധി 60 വയസ്സ്.
യോഗ്യത, പ്രവര്‍ത്തിപരിചയം, എന്നിവ തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12 ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ രാവിലെ 11 ന് കൂടുക്കാഴ്ചയ്ക്ക് എത്തണം.  ഫോണ്‍: 8281999059, 0483 2735324

 

date