Skip to main content

തുല്യത കോഴ്സ് രജിസ്ട്രേഷൻ ക്യാമ്പയിൻ; സാക്ഷരത പ്രേരക്മാരുടെ യോഗം നടത്തി 

 

സാക്ഷരത തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പ്രേരകുമാരെയും പങ്കെടുപ്പിച്ചു ജില്ലാ സാക്ഷരതാ മിഷൻ യോഗം നടത്തി. ഒരു പ്രേരക് കുറഞ്ഞത് അഞ്ച് പഠിതാവിനെയെങ്കിലും തുല്യത പദ്ധതിക്കായി രജിസ്റ്റർ ചെയ്യിപ്പിക്കാൻ യോഗം തീരുമാനിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും സൗജന്യ വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുക എന്ന ആശയവും പ്രവർത്തികമാക്കുന്നത് സാക്ഷരത മിഷൻ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ അവശേഷിക്കുന്ന നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കുന്നതിനൊപ്പം തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ഊർജിതപ്പെടുത്തുമ്പോൾ സ്ത്രീകളെ കൂടുതൽ മുഖ്യധാരയിൽ എത്തിക്കാൻ സാധിക്കണമെന്ന് മഹേന്ദ്രൻ കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരത മിഷൻ പ്രതിനിധി ഡോ. വി വി മാത്യു പദ്ധതി വിശദീകരിച്ചു. 

ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ടീച്ചർ, സാക്ഷര മിഷൻ ജില്ലാ അസി. കോർഡിനേറ്റർ ലേഖ എസ്, ജോയിന്റ് ഡയറക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ട് ഹാരിഷ്, സീനിയർ ക്ലർക്ക് രാജേഷ് കുമാർ, മഞ്ജു എസ് തുടങ്ങിയവർ സംസാരിച്ചു. വിനു പി ആന്റണി, സനിത എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 79 പ്രേരക്മാർ പങ്കെടുത്തു.

date