Skip to main content

ജില്ലയിൽ എൽ.പി.ജി അദാലത്ത് ഒക്ടോബർ 3ന്; ജനങ്ങൾക്ക് പരാതി നൽകാം 

 

ജില്ലയിലെ എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഒക്ടോബർ 3 ന് അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 നാണ് അദാലത്ത്.

എൽ.പി.ജി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ സെപ്റ്റംബർ 25 മുതൽ സെപ്റ്റംബർ 30 വൈകിട്ട് 5 മണി വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകാം.

കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ നമ്പർ:

ചേർത്തല താലൂക്ക് സപ്ലൈ ഓഫീസ്, ഫോൺ-0478 2823058. കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസ്, മങ്കൊമ്പ്, ഫോൺ-0477 2702352. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസ്, ആലപ്പുഴ, ഫോൺ-0477 2252547. മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസ്, ഫോൺ-0479 2303231. കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ്, ഹരിപ്പാട്, ഫോൺ-0479 2412751. ചെങ്ങന്നൂർ താലൂക്ക് സപ്ലൈ ഓഫീസ്, ഫോൺ-0479 2452276.

date