Post Category
തൊഴിൽമേള
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിനോടനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ 26 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് - ൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. മുപ്പതിലധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 500 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾനാളെ (ശനിയാഴ്ച) രാവിലെ 11 ന് നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സെർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ 4 കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
ഫോൺ:
0484-2422452, 8848536856, 6282442046, 9446926836
date
- Log in to post comments