പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം
കേരള നിയമസഭയുടെ പട്ടികജാതി-പട്ടിക വർഗ്ഗ ക്ഷേമം സംബന്ധിച്ച കമ്മിറ്റി, 28 (തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. കമ്മിറ്റിയുടെ പരിഗണനയിലുള്ളതും എറണാകുളം ജില്ലയിൽ നിന്നും കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളതുമായ ഹർജികളിന്മേൽ ഹർജിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തുകയും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്യും. തുടർന്ന് പാരമ്പര്യ ഈറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - ലെ അധികൃതരിൽ നിന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും.
കമ്മിറ്റി മുമ്പാകെ ഹർജികളും നിവേദനങ്ങളും സമർപ്പിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സംഘടനാപ്രതിനിധികൾക്കും കമ്മിറ്റി ചെയർപേഴ്സണെ അഭിസംബോധന ചെയ്ത് തയ്യാറാക്കിയ ഹർജി നിവേദനങ്ങൾ യോഗത്തിൽ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
- Log in to post comments