Post Category
രാത്രികാല വെറ്ററിനറി സര്‍ജന്‍ ഒഴിവ്
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ (ഇലന്തൂര്‍, പുളിക്കീഴ്) രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവരെ 89 ദിവസത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവനം. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ മൂന്ന് ഉച്ചയ്ക്ക് 12 ന് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04682 322762.
date
- Log in to post comments