Skip to main content
വനിത കമ്മീഷന്‍ അദാലത്ത്: 15 കേസുകള്‍ തീര്‍പ്പാക്കി

വനിത കമ്മീഷന്‍ അദാലത്ത്: 15 കേസുകള്‍ തീര്‍പ്പാക്കി

 

കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ 15 കേസുകള്‍ തീര്‍പ്പാക്കി.  കമ്മീഷന്‍ അംഗം പി കുഞ്ഞായിഷയുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. ആകെ 74 കേസുകളാണ് കമ്മീഷന്‍ പരിഗണിച്ചത്.  ഇതില്‍ അഞ്ച് കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.  48 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. നാല് കേസുകള്‍ ജാഗ്രതാ സമിതിക്കും രണ്ട് കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും കൈമാറി.  പുതുതായി ഒരു പരാതി ലഭിച്ചു.  അഡ്വ. കെ പി ഷിമ്മി, അഡ്വ. ചിത്ര ശശിധരന്‍, കൌണ്‍സിലര്‍ അശ്വതി രമേശന്‍ എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.

date