പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 26ന് മന്ത്രി കെ.എ. തുളസി നിവഹിക്കും
100ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ വികസന വകുപ്പിന്റെയും അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെയും കീഴില്‍ പൂര്‍ത്തിയാക്കിയ വിവിധ ക്ഷേമ വികസന പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26ന് രാവിലെ 11ന് ഷോളയൂരിലെ വട്ടലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിര്‍വഹിക്കും. വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠന്‍ എം. പി മുഖ്യാതിഥിയാകും. ഷോളയൂര്‍ സ്മാര്‍ട്ട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഷോളയൂര്‍ ഗേള്‍സ് പ്രീമെട്രിക് ഹോസ്റ്റല്‍, പുതൂര്‍ പഞ്ചായത്തിലെ മേലെ അബ്ബണ്ണൂര്‍ കമ്മ്യൂണിറ്റി ഹാള്‍, ഷോളയൂര്‍ നഞ്ചന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, പുതൂര്‍ മുള്ളി കുപ്പന്‍ കോളനി കമ്മ്യൂണിറ്റി ഹാള്‍, ഇടുക്കി ഇ.എം.ആര്‍.എസിന്റെ അഡീഷണല്‍ ബ്ലോക്ക്, എഫ്.ആര്‍.എ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനവും പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന് പുതുതായി അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നടക്കും.
കെല്‍ പ്രോജക്ട് മാനേജര്‍ കെ.കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ നിര്‍മിതി കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി പി.എസ് ബിന്ദു എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. ബിനു ഫ്രാന്‍സിസ്, ജില്ലാ കലക്ടര്‍ കെ സുധീര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അന്‍ജീത് സിംഗ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്‍, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. തങ്കവേലു, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി എസ് ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ വി.കെ. സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments