Post Category
വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ ബാങ്കിംഗ് പരിശീലനം
വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ പുനരധിവാസ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട് എഡ്യൂ ഹോം വഴിയാണ് ആറ് മാസം ദൈര്‍ഘ്യമുള്ള 'ബാങ്ക് ക്ലര്‍ക്ക് ആന്‍ഡ് പ്രൊബേഷണറി ഓഫീസര്‍' കോച്ചിങ് കോഴ്‌സ് സൗജന്യമായി നടത്തുന്നത്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2971633.
date
- Log in to post comments