തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 24 നൂതന പദ്ധതികള്‍ക്ക് അംഗീകാരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 24 നൂതന പദ്ധതികള്‍ക്ക് ജില്ലാതല വിദഗ്ധ സമിതിയുടെ അംഗീകാരം. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം 2.85 കോടി രൂപയുടെ പദ്ധതികളാണ് പരിശോധിച്ച് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഓരോ മേഖലകളിലെയും വിദഗ്ധരുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹായങ്ങളടങ്ങിയ പദ്ധതികളാണ് വിദഗ്ധസമിതി മുമ്പാകെ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ കലക്ടര്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകരമാകുന്ന പദ്ധതികള്‍, മാലിന്യ സംസ്‌കരണത്തിനുള്ള നൂതന മാര്‍ഗങ്ങള്‍, തൊഴില്‍ദായക പദ്ധതികള്‍ എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉല്ലാസ് ജി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുബോധ് എസ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണപിള്ള, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ബിജി ആര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments