പുഷ്‌പോത്സവം
തൃശൂര്‍ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 41-ാമത് തൃശൂര്‍ പുഷ്‌പോത്സവം ജനുവരി 18 മുതല്‍ 28 വരെ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കും. ഉദ്‌ഘാടനം ജനുവരി 18 വൈകീട്ട് 7 ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത വിജയന്‍ അദ്ധ്യക്ഷത വഹിക്കും. പുഷ്‌പോത്സവം ചെയര്‍പേഴ്‌സണന്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ ആമുഖപ്രഭാഷണം നടത്തും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ ബി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തും. പുഷ്‌പോത്സവം ജനറല്‍ കണ്‍വീനര്‍ രാമചന്ദ്രന്‍ പെരുമ്പിടി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, പ്രതിപക്ഷ നേതാവ് അഡ്വ എം കെ മുകുന്ദന്‍, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണ, കാര്‍ഷിക സര്‍വകലാശാല എക്‌സറ്റന്‍ഷന്‍ ഡയറക്‌ടര്‍ ഡോ. ബിജു പി അലക്‌സ്, വെറ്റിനറി സര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്‌ടര്‍ ഡോ. ദീപ ആനന്ദ്, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എ കല, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ രാമനുണ്ണി തുടങ്ങിയവര്‍ ആശംസ നേരും. പുഷ്‌പോത്സവം പ്രസിഡണ്ട് കെ രാധാകൃഷ്‌ണന്‍ സ്വാഗതവും പുഷ്‌പോത്സവ കമ്മിറ്റി വൈസ് പ്രസിഡണ്ട് സെബി ഇരിമ്പന്‍ നന്ദിയും പറയും.
തുടര്‍ന്ന് വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും.
പുഷ്‌പോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക ഫോട്ടോഗ്രാഫി, കുട്ടികളുടെ ചിത്രരചന, പെറ്റ്‌ഷോ, പുഷ്‌പ രാജന്‍ / പുഷ്‌പ റാണി, മലയാളി മങ്ക, കാര്‍ഷിക ഉല്‍പന്നങ്ങള്‍, പച്ചക്കറി ചെടികള്‍, പുഷ്‌പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ് എന്നീ മത്സരങ്ങള്‍ നടത്തും. ജനുവരി 27 വൈകീട്ട് അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ റാഫി തോമസ് അദ്ധ്യക്ഷത വഹിക്കും. പുഷ്‌പോത്സവം ജനറല്‍ കണ്‍വീനര്‍ അവലോകനം നടത്തും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സമ്മാനദാനം നിര്‍വഹിക്കും. പുഷ്‌പോത്സവം പ്രസിഡണ്ട് കെ രാധാകൃഷ്‌ണന്‍ സ്വാഗതവും ട്രഷറര്‍ ശരോപ് വന്നേരി നന്ദിയും പറയും.
തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് , കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ്, കേരള വെറ്റനിറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9846276640, 9847935925.
- Log in to post comments