Post Category
എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ക്യാമ്പ്
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷൻ ക്യാമ്പ് സെപ്റ്റംബർ 11 രാവിലെ 10ന് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തുന്നു. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 40 വയസ്. ഐറ്റിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. സോഫ്റ്റ് സ്കിൽ, കംപ്യൂട്ടർ പരിശീലനവും ലഭ്യമാണ്. ബയോഡാറ്റ, രജിസ്ട്രേഷൻ ഫീസായ 300 രൂപ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി എത്തണം. ഫോൺ: 0477-2230624, 8304057735, 0479-2450272.
date
- Log in to post comments