Skip to main content

മദർതെരേസ്സയുടെ ആശയങ്ങൾക്ക് പ്രസക്തിയേറുന്നു: മന്ത്രി എം ലിജു -അഗതി - അനാഥ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

 

ആലപ്പുഴ: ജീവകാരുണ്യത്തിൻ്റെയും സാമൂഹ്യ പ്രവർത്തനത്തിൻ്റെയും ഉദാത്ത മാതൃകയായ മദർതെരേസ മുന്നോട്ട് വച്ച ആശയത്തിന് വർത്തമാനകാലത്ത് പ്രസക്തി വർദ്ധിക്കുന്നതായി സഹകരണ-എക്‌സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു അഭിപ്രായപ്പെട്ടു. മദർ തെരേസ്സയുടെ ജന്മദിനത്തിൽ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൻ്റ ആഭിമുഖ്യത്തിൽ കായംകുളം എസ്‌ എൻ ഡി പി ഹാളിൽ  സംഘടിപ്പിച്ച അഗതി - അനാഥ ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  അനിത മുട്ടാണിക്കൽ അദ്ധ്യക്ഷ വഹിച്ചു.  യോഗത്തിൽ സിസ്റ്റര്‍ മരിയ ജോൺ , സ്നേഹാലയം മിഷനറീസ് ഓഫ് ചാരിറ്റി മനക്കോടം,
കായംകുളം നഗരസഭ പ്രതിപക്ഷ നേതാവ്  എസ്.കേശുനാഥ്‌,
കൗൺസിലർ എ.നസീർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എം.ആർ. രാജേഷ് കുമാർ,
ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷമീർ എന്നിവർ  സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ  അശ്വതി വി സ്വാഗതവും  സ്മിത എം വി സീനിയര്‍ സൂപ്രണ്ട് കൃതഞ്ജതയും പറഞ്ഞു. ദിനാചരണ പരിപാടിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ താമസക്കാരുടെ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി.ആലപ്പുഴ ജില്ലയിലെ ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും താമസക്കാരും പരിപാടികളിൽ പങ്കെടുത്തു.

date