Post Category
വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡിൽ ഗതാഗത നിയന്ത്രണം
വടക്കാഞ്ചേരി - കുമ്പളങ്ങാട് റോഡിൽ സെപ്റ്റംബർ 26 മുതൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ വടക്കാഞ്ചേരി മുതൽ കാഞ്ഞിരക്കോട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടും.
കാഞ്ഞിരക്കോട് ഭാഗത്തുനിന്ന് വടക്കാഞ്ചേരിയിലേക്ക് പോകേണ്ട വാഹനങ്ങളും വടക്കാഞ്ചേരിയിൽ നിന്ന് കാഞ്ഞിരക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഓട്ടുപാറ വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം വടക്കാഞ്ചേരി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments