Skip to main content

അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂൾ കിറ്റ് വിതരണത്തിന് ടെൻഡർ ക്ഷണിച്ചു

ചൊവ്വന്നൂർ ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലുള്ള 125 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തെ പ്രീ-സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ ഒക്ടോബർ 12-ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.

കേന്ദ്ര സർക്കാരിന്റെ ഗുണനിലവാര മാനദണ്ഡങ്ങളും സുരക്ഷാ നിബന്ധനകളും പാലിക്കുന്ന സ്ഥാപനങ്ങൾ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 04885-223499

date