Post Category
സർക്കാർ പ്ലീഡർ നിയമനം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, കായംകുളം മുൻസിഫ് കോടതികളിലെ പ്ലീഡർ ടു ഡു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് നിയമ വകുപ്പ് പാനൽ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത നിയമാനുസൃത പ്രാക്ടീസുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം. വിലാസം, ജനനത്തീയതി, എൻറോൾമെന്റ് തീയതി, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ കേസ്സുകൾ നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ചുള്ള രേഖകൾ എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 ന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ കളക്ടറുടെ ഓഫീസിൽ ലഭ്യമാക്കണം.
date
- Log in to post comments