ആലപ്പുഴയുടെ സമഗ്ര വികസനത്തിന് 'സങ്കല്‍പ്പ്' പദ്ധതി ജില്ലാ കളക്ടർ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
ജില്ലയുടെ പരമ്പരാഗത തൊഴിൽ മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനും പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തി യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയൊരുക്കി ജില്ലാ ഭരണകൂടം. സങ്കല്‍പ്പ് (SANKALP-Startup Acceleration and Next Generation Knowledge for Alappuzha Youth) പദ്ധതിയിലൂടെ യുവാക്കളുടെ നൂതന ആശയങ്ങൾക്ക് ചിറക് നൽകാനും പ്രൊജക്റ്റ് പ്രസന്റഷനിലൂടെ അവതരിപ്പിക്കാനും അവസരം നൽകുകയാണ്. കൃഷി, മത്സ്യബന്ധനം, ടൂറിസം, കയര്‍, മാലിന്യ സംസ്‌കരണം, ഫുഡ് പ്രോസസിംഗ്, ഐ ടി തുടങ്ങിയവയാണ് മുൻഗണന മേഖലകൾ. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും 45 വയസ്സ് വരെയുള്ള ആര്‍ക്കും പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി: ഒക്ടോബര്‍ 11. https://alappuzha.nic.in/en/sankalp-registration-form/ മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ആലപ്പുഴയുടെ നാളെയുടെ വികസനത്തില്‍ പങ്കാളികളാകാനും തങ്ങളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിലൂടെ വരുമാന മാര്‍ഗ്ഗം ആര്‍ജിക്കുവാനും ജില്ലയിലെ യുവതലമുറയ്ക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണിതെന്നും യുവജനങ്ങൾ അവസരം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments