പരിശീലന പരിപാടി
ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ ഒക്ടോബർ അഞ്ചു മുതൽ ഒൻപത് വരെ 5 ദിവസങ്ങളിലായി "ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. താൽപ്പര്യമുള്ള ക്ഷീരകർഷകർ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ 3 വർഷങ്ങളിൽ ഇതേ പരിശീലനത്തിൽ ഓഫ് ലൈൻ ആയി പങ്കെടുത്തവർക്ക് ഈ പരിശീലനത്തിൽ പങ്കെടുക്കാൻ അർഹതയില്ല. ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പും തിരിച്ചറിയൽ രേഖയുടെ പകർപ്പും പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കണം. രജിസ്ട്രേഷൻ ഫീസ് 20/- രൂപ. പരിശീലനാർത്ഥികൾ ഒക്ടോബർ മൂന്നു വൈകിട്ട് അഞ്ചിന് മുൻപായി 8089391209, 8592302563, 0476 2698550 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.
- Log in to post comments