Skip to main content

മുണ്ടിനീര്; കോടംതുരുത്ത് സർക്കാർ എൽ പി സ്കൂളിന് അവധി 

 

കോടംതുരുത്ത് സർക്കാർ എൽ പി സ്കൂളിൽ സെപ്തംബർ 17-ന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് മുണ്ടിനീര് സ്ഥിരീകരിച്ചിരുന്നു. അസുഖ വ്യാപനം തടയുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സ്വീകരിച്ച ശേഷവും അതേ ക്ലാസിലെ 3 കുട്ടികൾക്കും രണ്ടാം ക്ലാസിലെ 1 കുട്ടിക്ക് അടുത്ത ദിവസങ്ങളിൽ മുണ്ടിനീര് അണുബാധ ഉണ്ടായതായി റിപ്പോർട്ട് ചെയ്ത 
സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കിടയിലെ രോഗസംക്രമണ സാധ്യത പരിഗണിച്ച്, ഇൻക്യുബേഷൻ പിരീഡ് ആയിട്ടുള്ള 21 ദിവസം സ്കൂളിന് അവധി അനുവദിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ്തതിന്റെ   അടിസ്ഥാനത്തിൽ കോടംതുരുത്ത് ഗവ. എൽ പി സ്കൂളിന് സെപ്റ്റംബർ 24 മുതൽ 21 ദിവസത്തേയ്ക്ക് അവധി അനുവദിച്ച് ഉത്തരവായി. അവധി ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നിർവ്വഹിക്കണം. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടത്തേണ്ടതാണ്.

date