Skip to main content

അന്താരാഷ്ട്ര വയോജന ദിനാഘോഷം: വാക്കത്തോൺ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിക്കും

അന്താരാഷ്ട്ര വയോജന ദിനാഘോഷ പ്രചാരണാർഥം സെപ്റ്റംബർ 30 രാവിലെ 7:30 ന് മുതിർന്ന കായികതാരങ്ങൾ, എൻ.എസ്.എസ് വോളണ്ടിയേഴ്സ്, സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന വാക്കത്തോൺ, ബൈസൈക്കിൾ റാലി ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. കവടിയാർ കൊട്ടാരം ജംഗ്ഷനിൽ നിന്ന് നിന്നാരംഭിക്കുന്ന വാക്കത്തോൺ മാനവീയം വീഥിയിൽ സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന പൗരരുടെ തിരുവാതിരക്കളിയും നടക്കും.

പി.എൻ.എക്‌സ്. 4016/2026

date