Skip to main content
ജില്ലാ പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ആചരിച്ചു

ജില്ലാ പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ആചരിച്ചു

ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എസ്. ബി. രാജു തൂഫാന്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് ''തൂഫാന്‍'' സന്ദേശം സംപ്രേഷണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സരിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി സിന്ധു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി.എം. അബ്ദുള്‍ ലത്തീഫ്, കെ. എം. ഫെബിന്‍, കെ. വി ബേബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. കെ വിമല്‍രാജ്, ഫിനാന്‍സ് ഓഫീസര്‍ പി അനില്‍കുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date