Skip to main content

വേളി- കഠിനംകുളം പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ്: ഉദ്ഘാടനം 30ന് (ബുധനാഴ്ച)

#രാവിലെ 9 മണിക്ക് മന്ത്രി സി.പി ജോൺ നിർവഹിക്കും#

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വേളി ടൂറിസം വില്ലേജിൽ നിന്നാരംഭിക്കുന്ന പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് വേളി ടൂറിസം വില്ലേജിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവഹിക്കും.

പാർവതി പുത്തനാർ കനാലിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും, തിരികെയുമുള്ള റൗണ്ട് ട്രിപ്പ് സർവീസാണ് ആരംഭിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ  ഉടമസ്ഥതയിലുള്ള, 24 യാത്രാക്കാർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്.

ചടങ്ങിൽ രമ്യ ഹരിദാസ് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യ ടിക്കറ്റ് വിതരണം വി. മുരളീധരൻ എംഎൽഎ നിർവഹിക്കും. മേയർ വി.വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബോട്ടിന്റെ ധാരണാപത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. കൈമാറും.  ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ,  വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി എവിൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ സുമിത്കുമാർ താക്കൂർ,  ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ (ഇൻ ചാർജ്) അരുൺ കെ. ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.

date