Skip to main content

കേസ് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവ്

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത കേസ് വർക്കർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.  നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള  ബിരുദവും, ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  പ്രായപരിധി 01/01/2026 ന് 25 നും 40 നും മധ്യേ.  താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.  പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ  നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.

പി.എൻ.എക്‌സ്. 4023/2026

date