ബി.സി.ഡി.സി. എക്സ്പോ: സ്റ്റാൾ രജിസ്ട്രേഷൻ തുടങ്ങി
ആലപ്പുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ ഡിസംബർ 26 മുതൽ ജനുവരി രണ്ടു വരെ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തുന്ന ബി.സി.ഡി.സി. എക്സ്പോ മേളയിൽ ഫുഡ് കോർട്ട,് പ്രൈവറ്റ് സ്റ്റാൾ എന്നിവ നടത്താൻ താൽപര്യമുള്ളവർ വെള്ളക്കിണർ ജങ്ഷനിലുള്ള കെ.എസ്.ബി.സി.ഡി.സിയുടെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 0477-2254121,2254122, 9447710044
(പി.എൻ. എ.2958/17)
ആലപ്പുഴ: ഗവൺമെന്റ് ദന്തൽ കോളജിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. പെരിയോഡോന്റിക്സ് വിഭാഗത്തിലേക്ക് വാട്ടർ പ്യൂരിഫയർ, ഓറൽ പത്തോളജി വിഭാഗത്തിലേക്ക് മൈനർ ഇൻസ്ട്രാമെന്റ്സ്, ഒ.എം.എഫ്.എസ.് വിഭാഗത്തിലേക്ക് ഓക്സിജൻ സിലിണ്ടർ എന്നിവ വാങ്ങുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 14ന് വൈകിട്ട് നാലിനകം പ്രിൻസിപ്പലിന് നൽകണം. വിശദവിവരത്തിന് ഫോൺ: 0477- 2280502.
(പി.എൻ.എ.2961/17)
ടെക്നോളജി ക്ലിനിക്ക് പ്രോഗ്രാം
.
ആലപ്പുഴ: ഊർജിത വ്യവസായവൽക്കരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം പുതുതായി ഭക്ഷ്യസംസ്കരണത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ടെക്നോളജി ക്ലിനിക്ക് നടത്തുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 15ന് മുമ്പായി ആലപ്പുഴ വെള്ളക്കിണറിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 9496333376.
(പി.എൻ.എ.2962/17)
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിനകം സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.
(പി.എൻ.എ.2963/17)
വസ്തുലേലം
ആലപ്പുഴ: കോടതിപിഴ ഈടാക്കുന്നതിന് ചേർത്തല താലൂക്ക് മാരാരിക്കുളം വടക്ക് വില്ലേജിൽ ബ്ളോക്ക് 31ൽ റീ-സർവ്വെ നമ്പർ 567/13ൽപ്പെട്ട 15.40 ആർസ് പുരയിടത്തിലെ 04.86 ആർസ് വസ്തുവും അതിൽ നിൽപ്പ് ചമയങ്ങളും ഡിസംബർ 14ന് രാവിലെ 11.30ന് മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.
(പി.എൻ.എ.2964/17)
കാർഷിക-വ്യാവസായിക പ്രദർശനം:
കാർഷിക വിളകളുടെ പ്രദർശനവും മത്സരവും
ആലപ്പുഴ: കൃഷി വകുപ്പിന്റെ സഹായത്തോടെ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റിയും എസ്.ഡി. കോളജ് ബോട്ടണി വിഭാഗവും ചേർന്ന് ആലപ്പുഴ എസ്.ഡി.വി. മൈതാനത്ത് ഡിസംബർ 22 മുതൽ 28 വരെ നടത്തുന്ന കാർഷിക വ്യാവസായിക പ്രദർശനത്തിൽ മികച്ച കാർഷിക വിളകളുടെ മത്സരം നടത്തും. മികച്ച ഉൽപന്നങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. വിവിധയിനം നാളികേര കുലകൾ, വാഴക്കുല. ചേന, കാച്ചിൽ, മരച്ചീനി, ചിട്ടയിലും ചാക്കിലും ഗ്രോ ബാഗുകളിലുമുള്ള കാർഷിക വിളകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തും. താൽപര്യമുള്ള കർഷകർ അതത് കൃഷി ഭവനുകളിലോ ജില്ലാ അഗ്രി ഹോർട്ടി സൊസൈറ്റി ഓഫീസിലോ 9496884318 എന്ന നമ്പറിലോ ബന്ധപ്പെടുക.
(പി.എൻ.എ.2965/17)
ഇലക്ഷൻ ക്വിസ് വിജയികൾ
ആലപ്പുഴ: അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന ഇലക്ഷൻ ക്വിസിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല മത്സരവിജയികളെ പ്രഖ്യാപിച്ചു. കാട്ടൂർ ഹോളിഫാമിലി എച്ച്.എച്ച്.എസ് വിദ്യാർഥികളായ അജിത്ത്, കെ. ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ഇമാപുരം ജി.എച്ച്.എസ്.എസിലെ എ.കെ. ശ്രീഹരി, എം. ആദിത്യൻ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നടുവത്തനഗർ വടുതല ജമാഅത് എച്ച്.എസ്.എസിലെ മുഹമ്മദ് സുഫ്യാൻ, ജാസ്സിം സാഹിർ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി.
(പി.എൻ.എ.2966/17)
വർക്ക് സൂപ്രണ്ട് അഭിമുഖം 14ന് തുടങ്ങും
ആലപ്പുഴ: ജില്ലയിൽ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 441/14) തെരഞ്ഞെടുപ്പിനായി പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ അഭിമുഖം ഡിസംബർ 14,15 തീയതികളിൽ ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും. വ്യക്തിഗത അറിയിപ്പ്, എസ്.എം.എസ്., പ്രൊഫൈൽ മെസേജ് എന്നിവയിലൂടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിർദേശിക്കപ്പെട്ട നിശ്ചിത സമയത്ത് ഹാജരാകണം.
(പി.എൻ.എ.2965/17)
മെഡിക്കൽ വിദ്യാർഥികൾക്കുള്ള ശിൽപ്പശാലയ്ക്കു തുടക്കം
പാരാപ്ലീജിയ രോഗികളുടെ കുടുംബ സംഗമവും
മാജിക് ഷോയും ഇന്ന്
ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: നട്ടെല്ലുകൾക്കുണ്ടാകുന്ന ആഘാതം മൂലം അരക്കെട്ടിനു താഴേക്ക് തളർവാതം ബാധിക്കുന്ന പാരാപ്ലീജിയ രോഗികളുടെ വാർഷിക കുടുംബ സംഗമം ഇന്ന് (ഡിസംബർ 7) നടക്കും. അംഗപരിമിതരുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപ്പശാലയുടെ ഭാഗമായാണ് സംഗമം നടക്കുന്നത്. ആലപ്പുഴ റ്റി.ഡി. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 10.30നു നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ-സാമൂഹിിനീതി വകുപ്പു മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത മജീഷൻ പ്രൊഫ. ഗോപിനാഥ് മുതുകാട് പ്രഭാഷണം നടത്തും. രണ്ടു മണിക്ക് 'അനുയാത്ര' കാമ്പയിന്റെ അംബാസിഡർമാരായ, മാജിക് പരിശീലനം നേടിയ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാജിക് ഷോ 'എംപവർ' അരങ്ങേറും.
കേരള സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'അനുയാത്ര' പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്ത ശിൽപ്പശാലയിൽ കേരളത്തിലെ ആറു മെഡിക്കൽ കോളേജുകളിൽ നിന്നായി 120 മെഡിക്കൽ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്.
ഫോട്ടോ കാപ്ഷൻ
അംഗപരിമിതരുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസത്തിൽ മെഡിക്കൽ വിദ്യാർഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് മെഡിക്കൽ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനായി സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ ആലപ്പുഴ റ്റി.ഡി. മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപ്പശാല ജില്ലാ കളക്ടർ ടി.വി. അനുപമ ഉദ്ഘാടനം ചെയ്യുന്നു.
- Log in to post comments