Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം

ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി മലപ്പുറം  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരത മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍/ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി  ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആറിന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റിലെ പ്രധാന കോണ്‍ഫ്രന്‍സ് ഹാളിലാണ് മത്സരം.  ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. ഒരു സ്‌കൂളില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് വെവ്വെറെയായാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ലിങ്ക്   (https://docs.google.com/forms/d/e/1FAIpQLSeZM9J4VLGfI6pAzViPvqPw0of1c7NLVZK-AiagSpiH8haAWQ/viewform?usp=header) വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം  സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 9.30-ഓടെ മത്സര വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് diomlpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 0483-2734387 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

date