Skip to main content

കിറ്റ്‌സിന് യു.എൻ ടൂറിസം ടെഡ്ക്വാൾ അംഗീകാരം

കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന് (കിറ്റ്സ്) അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ 'യു.എൻ ടൂറിസത്തിന്റെ അക്കാദമിക് അംഗീകാരമായ ടെഡ്ക്വാൾ' അംഗീകാരം ലഭിച്ചു. കിറ്റ്‌സിന്റെ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിനാണ് അംഗീകാരം.

ടെഡ്ക്വാൾ മൂല്യനിർണയത്തിൽ ആകെ 78.7 വിജയശതമാനം നേടി മികച്ച പ്രകടനമാണ് കിറ്റ്‌സ് കാഴ്ചവെച്ചത്. ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ മേഖലയിലെ കിറ്റ്‌സിന്റെ പ്രശസ്തി, യോഗ്യതയുള്ള അധ്യാപകർ, ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം, ഇന്ത്യക്കകത്തും വിദേശത്തുമായി നല്കുന്ന ക്യാമ്പസ് പ്ലേസ്‌മെന്റ്‌, പൂർവവിദ്യാർഥികളുടെ കൂട്ടായ്മ തുടങ്ങിയവ മികച്ച നേട്ടങ്ങളായി വിലയിരുത്തപ്പെട്ടു.

ഇന്ത്യയിൽ സർക്കാർ മേഖലയിൽ യു.എൻ. ടെഡ്ക്വാൾ സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഏക സ്ഥാപനമാണ് കിറ്റ്‌സ്. കൊച്ചിയിൽ നടന്ന കേരള ട്രാവൽ മാർട്ടിൽ ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ടൂറിസം സെക്രട്ടറി കെ. ബിജുവിന് സർട്ടിഫിക്കറ്റ് കൈമാറി.

പി.എൻ.എക്‌സ്. 4075/2026

date