ജില്ലാതല അറിയിപ്പുകൾ
ട്രാൻസ്പോർട്ട് അതോറിറ്റി യോഗം
കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഒക്ടോബർ 15 രാവിലെ 11 ന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 0497 2700566.
താൽപര്യ പത്രം ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൻ്റെ കീഴിൽ ശനി, ഞായർ ദിവസങ്ങളിൽ ഗേറ്റ് 2027 കോച്ചിങ്ങ് നടത്തുന്നതിന് പരിചയസമ്പന്നരായ സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10. ഫോൺ: 0497 2780227.
ലേലം
ഏ വി സ്മാരക ഗവ. ഹയർസെക്കണ്ടറി സ്കൂൾ കരിവെള്ളൂരിലെ ഉപയോഗശൂന്യമായ സ്റ്റേജ് ഒഴികെയുള്ള പഴയ ഓഡിറ്റോറിയം പൊളിച്ചുമാറ്റി കൊണ്ടുപോകുന്നതിനുള്ള അവകാശം ഒക്ടോബർ ഒമ്പത് വൈകുന്നേരം മൂന്ന് മണിക്ക് പരസ്യമായി ലേലം ചെയ്യുന്നു. നിരതദ്രവ്യം 1000 രൂപ.
നവോദയ: ഒമ്പത്, പ്ലസ്‌വൺ ക്ലാസ്സിലേക്കുള്ള അപേക്ഷ തീയതി നീട്ടി
കണ്ണൂർ, ചെണ്ടയാട് നവോദയ വിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തെ ഒമ്പത്, പ്ലസ്‌വൺ ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീ ക്ഷയുടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി. ഒൻപതാം ക്ലാസ്സിലേക്കുള്ള അപേക്ഷാ ഫോറം https://cbseitms.nic.in/2026/nvsix_9/ സൈറ്റിലും പ്ലസ്‌വൺ ക്ലാസിലേക്കുള്ള അപേക്ഷാഫോറം https://cbseitms.nic.in/2026/nvsxi_11/ സൈറ്റിലും ലഭ്യമാണ്. പരീക്ഷ തീയതി നവംബർ 28. ഫോൺ: 0490 2962965.
കമ്പ്യൂട്ടർ കോഴ്സുകൾ
സി-ഡിറ്റിൻ്റെ കണ്ണൂര്‍ താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തില്‍ ഡിസിഎ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ്, പൈത്തൺ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎൽ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഫീസിളവ്. വിശദവിവരങ്ങള്‍ക്ക്‌സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ.പി.ടവര്‍, താഴെചൊവ്വ വിലാസത്തില്‍ ബന്ധപ്പെടുക. ഫോൺ: 9947763222
പാരമ്പര്യേതര ട്രസ്റ്റി: അപേക്ഷ ക്ഷണിച്ചു
തലശ്ശേരി താലൂക്ക് കോട്ടയം മലബാർ വില്ലേജിലെ ശ്രീ. കോട്ടയം തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുനതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാത്യകയിൽ പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 28-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ ഫോറം ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0490 2321818
തത്സമയ പ്രവേശനം
നെരുവമ്പ്രം ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം ഒക്ടോബർ എട്ട് രാവിലെ 10 മണിക്ക് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. രജിസ്ട്രഷൻ സമയം രാവിലെ 11 വരെ. ഫോൺ: 9400006495, 8547457936, 8547767500, 0497 2871789.
കുടിശ്ശിക തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉടമ വിഹിതം ദീർഘ കാലം കുടിശ്ശിക വരുത്തിയവർക്ക് നാല് തവണകളായി കുടിശ്ശിക അടച്ച് തീർപ്പാക്കാവുന്നതിന് അപേക്ഷ സമർപ്പിക്കാനും തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവർക്ക് കുടിശ്ശിക ഒടുക്കുന്നതിനുമുള്ള അവസാന തീയ്യതി ഒക്ടോബർ 31 വരെ നീട്ടി. തൊഴിലാളി വിഹിതം 36 മാസത്തിന് മുകളിൽ കുടിശ്ശികയുള്ളവർക്ക് ഈ 0497-2705197
- Log in to post comments