നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു
കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നവീകരിച്ച കോൺഫറൻസ് ഹാൾ പ്രവർത്തന സജ്ജമായി. ഹാളിന്റെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.
അത്യാധുനിക സൗകര്യങ്ങളോടെയാണ് കോൺഫറൻസ് ഹാളിന്റെ നവീകരണം. ഏറ്റവും നൂതനമായ പ്രൊജക്ടർ, സൗണ്ട് സിസ്റ്റം എന്നിവ കോൺഫറൻസ് ഹാളിലുണ്ട്. 120 പേരെ ഒരേ സമയം ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഹാൾ നിർമ്മിച്ചിരിക്കുന്നത്. 18 ലക്ഷം രൂപയാണ് നവീകരണ ചെലവ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം അംബ്രോസ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ നിഷാദ്, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ഡി സുധീർ, ഷൈജ ടീച്ചർ, രശ്മി എം.എ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി ശ്രീദേവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മഞ്ജു പി. വാസു, അസിസ്റ്റന്റ് എഞ്ചിനീയർ പ്രീതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
- Log in to post comments