Post Category
യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നെടുവത്തൂര്‍, എഴുകോണ്‍, കരീപ്ര, വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളിലെ വനിതകള്‍ക്ക് യോഗ പരീശീലനം നല്‍കുന്നതിന് യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബാച്ചിലര്‍ ഓഫ് ന്യൂറോപ്പതി ആന്‍ഡ് യോഗിക് സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരും യോഗ അസോസിയേഷന്‍ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 12ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2451211.
date
- Log in to post comments