Skip to main content

ഗവണ്മെന്റ് പ്ലീഡര്‍ നിയമനം

കൊല്ലം, പുനലൂര്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിം ട്രിബ്യൂണലുകളില്‍ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ളവരും 60 വയസ് പൂര്‍ത്തിയാകാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്റെ/അപേക്ഷകയുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ ഡി, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍, തീയതി, പ്രവൃത്തിപരിചയം, പൊലീസ് സ്റ്റേഷന്‍ എന്നിവ സഹിതമുള്ള ബയോഡാറ്റയും യോഗ്യത/ പ്രവൃത്തിപരിചയം, ജനനതീയതി  എന്നിവ തെളിയിക്കുന്ന രേഖകളും എസ് എസ് എല്‍ സി,  നിയമബിരുദ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നിയമനം ആഗ്രഹിക്കുന്ന കോടതി/കോടതികളുടെ വിവരവും രേഖപ്പെടുത്തിയ അപേക്ഷ ഒക്ടോബര്‍ 14 ന് വൈകിട്ട് അഞ്ചിനകം  ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.
 

date