Post Category
കരാര്‍ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന മന്നാങ്കണ്ടം ഗവണ്‍മെന്റ് ആയുര്‍വേദ ട്രൈബല്‍ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് (ലീവ് വേക്കന്‍സി)അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ മസൂര്‍ ട്രെയിനിങ് കോഴ്‌സ് വിജയിച്ചവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 04864 224399, 9400761033.
date
- Log in to post comments