മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമശുശ്രൂഷയ്ക്ക് മുന്‍ഗണന നല്‍കണം- അഡ്വ. സിറിയക് തോമസ് എം.എല്‍.എ
പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ ആദ്യമായി പീരുമേട് താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയ 'മോഡല്‍ വൂണ്ട് വാഷിംഗ് ഏരിയ'യുടെ ഉദ്ഘാടനവും ജില്ലാതല പേവിഷബാധ പ്രതിരോധ ദിനാചരണവും അഡ്വ. സിറിയക് തോമസ് എം.എല്‍.എ നിര്‍വഹിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ പേവിഷബാധ തടയുന്നതിനായി പ്രഥമശുശ്രൂഷയ്ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ അത്യാധുനിക രീതിയില്‍ ഈ സൗകര്യം ഒരുക്കിയതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ എം.എല്‍.എ അഭിനന്ദിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, മൃഗസംരക്ഷണ വകുപ്പ്, പീരുമേട് താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് മുഖ്യാതിഥിയായിരുന്നു.
ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. വിദ്യ മുഖ്യപ്രഭാഷണവും, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി . ജോസഫ് വിഷയാവതരണവും നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ പി. തോമസ് മോഡല്‍ വൂണ്ട് വാഷിംഗ് ഏരിയ പ്രഖ്യാപനം നിര്‍വഹിച്ചു. പീരുമേട് വെറ്ററിനറി സര്‍ജന്‍ ഡോ. വിജി പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
വാര്‍ഡ് മെമ്പര്‍ നിക്‌സണ്‍ ജോര്‍ജ്, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എബി സുഷന്‍, വണ്ടിപ്പെരിയാര്‍ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എബി ലാല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ ബിമല്‍ ഭൂഷണ്‍ ആര്‍., ഷിജു ടി. കെ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലാഭായി വി. ആര്‍, വണ്ടിപ്പെരിയാര്‍ സി.എച്ച്.സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍-ചാര്‍ജ് ഷാജിമോന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗഫൂര്‍ പി. എച്ച് എന്നിവര്‍ പ്രസംഗിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ കേരളം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കിടയില്‍ പേവിഷബാധാ പ്രതിരോധ പ്രവര്‍ത്തങ്ങളെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ബോധവത്കരണ റാലി, മൈക്ക് അനൗണ്‍സ്‌മെന്റ്, മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചുള്ള വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധ വാക്‌സിനേഷന്‍ ഡ്രൈവ് എന്നിവയും സംഘടിപ്പിച്ചു.
- Log in to post comments