ജില്ലയില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് (2) തുടക്കം
ഇടുക്കി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷം നടത്തും. ഇന്ന്
ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച രാവിലെ 9 ന്
കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മിനി കെ ജോണ്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.
പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് വൊളന്റിയര്‍മാരുടെയും ജീവനക്കാ രുടെയും സഹകരണത്തോടെ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വൃത്തിയാക്കും.
ഒക്ടോബര്‍ ആറിന് മൂന്നാര്‍ ഗവണ്മെന്റ് കോളേജില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കിയ സെമിനാര്‍, വിദ്യാര്‍ഥികള്‍ക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.
ഏഴിന് കളക്ടറേറ്റില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി ക്വിസ് മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
കളക്ടറേറ്റില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് 9846856982,9746387959,9567090131 എന്നീ നമ്പരുകളില്‍ വിളിച്ച് രജിസ്ററര്‍ ചെയ്യണം.
- Log in to post comments