Skip to main content

ഡാക് അദാലത്ത് ഒക്ടോബർ ആറിന് 

 

ഡിവിഷൻ തല തപാൽ ഡാക് അദാലത്ത് ഒക്ടോബർ ആറിന്  രാവിലെ 11ന്  ആലപ്പുഴ ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും.  തപാൽ സേവനങ്ങളെക്കുറിച്ച് പരാതികളും നിർദ്ദേശങ്ങളും ഒക്ടോബർ അഞ്ചു വരെ  പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കും;  ആലപ്പുഴ ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് അയക്കേണ്ടത്. പൊതുജനങ്ങൾക്കും തപാൽ അദാലത്തിൽ പപങ്കെടുക്കാം. ആലപ്പുഴ ഡിവിഷനുമായി ബന്ധപ്പെട്ട തപാൽ സേവന വിഷയങ്ങളിലെ എല്ലാ കേസുകളും അദാലത്തിൽ പരിഗണിക്കും. ഫോൺ: 2239816/2251540.

date