നിർമലം' പുതുയുഗ ശുചിത്വകേരളം ജനകീയ ക്യാമ്പയിൻ: ജില്ലാതല ഉദ്ഘാടനം ഇന്ന്
കേരളത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന "നിർമലം" പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 2) രാവിലെ 11:00 ന് ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിൽ സംഘടിപ്പിക്കും.
എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം. ലിജു ചടങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ ചടങ്ങിൽ അധ്യക്ഷനാകും. ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.
ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ ക്യാമ്പയിൻ വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ശുചിത്വ പ്രതിജ്ഞ ചൊല്ലും. ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായാ രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി സനൽ
മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സി. ജ്യോതിമോൾ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ
എസ്. ഫൈസൽ, വാർഡ് കൗൺസിലർ നാസിയ ടീച്ചർ, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സി അലക്സ്, നഗരസഭ സെക്രട്ടറി
എസ് എസ് സനൽ,
ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോ-ഓർഡിനേറ്ററുമായ പി.എ. ജസ്റ്റിൻ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments