Post Category
ഉണർവ് അന്താരാഷ്ട്ര വയോജന ദിനാചരണം ജില്ലാതല പരിപാടി ഇന്ന്
അന്താരാഷ്ട്ര വയോജന ദിനാചരണം ജില്ലാതല പരിപാടി "ഉണർവ് " കണ്ണമംഗലം ഗവൺമെൻറ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് (ഒക്ടോബർ 3) രാവിലെ 10 മണിക്ക് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ മഹേന്ദ്രൻ മുഖ്യാതിഥിയാവും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മധുസൂദനൻ അധ്യക്ഷത വഹിക്കും. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ ഗീതാ ലക്ഷ്മി പോസ്റ്റർ പ്രകാശനം നിർവഹിക്കും. പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ആരോഗ്യവകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജീവിതശൈലി രോഗനിർണയ ക്യാമ്പ്,വയോജനങ്ങൾക്ക് ആദരവ്,മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
date
- Log in to post comments