Skip to main content

കോട്ടപ്പുറം ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗും ഇന്ന് (ഒക്ടോബർ 4)* *മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും*

 

 

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും കോട്ടപ്പുറം ടൂറിസം ഡെവലപ്പ്മെന്റ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ചാമ്പ്യൻസ് ബോട്ട് ​ലീ​ഗിന്റെ (സി.ബി.എൽ) നാലാം പാദ മത്സരവും കോട്ടപ്പുറം ജലോത്സവവും ഇന്ന് (ഒക്ടോബർ 4) ഉച്ചയ്ക്ക് 1.30-ന് കോട്ടപ്പുറം കായലിൽ നടക്കും. ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും. കായിക, യുവജനകാര്യ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷിന്റെ അധ്യക്ഷത വഹിക്കും.

 

ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൊടുങ്ങല്ലൂർ‌ ന​ഗരസഭാ ചെയർപേഴ്സൺ ഹണി പീതാംബരൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

 

ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് സി.ബിഎല്ലിൽ മാറ്റുരയ്ക്കുക. കോ​ട്ട​പ്പു​റം ടൂ​റി​സം ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ മ​ന്ത്രി വി.​കെ. രാ​ജ​ൻ മെമ്മോറിയൽ ട്രോഫിക്കും, കെ.​ഡി. കു​ഞ്ഞ​പ്പ​ൻ- ടി.​എ. ഗി​രീ​ഷ്‌​കു​മാ​ർ മെമ്മോറിയൽ ട്രോഫിക്കും വേ​ണ്ടി​യു​ള്ള ചുണ്ടൻ, ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും ഇതോടൊപ്പം നടക്കും.

 

 

date