Skip to main content

സംയോജിത പൊതുജനാരോഗ്യ ലാബും ജില്ലാ വാക്സിൻ & കുടുംബക്ഷേമ സ്റ്റോറും ഒക്ടോബർ 5-ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും*

 

ജില്ലയിൽ മികച്ച പൊതുജനാരോഗ്യ രോഗനിർണ്ണയം ഉറപ്പാക്കുന്നതിനായുള്ള സംയോജിത പൊതുജനാരോഗ്യ ലാബിൻ്റെയും വാക്സിനുകളുടെ സുരക്ഷിതമായ സംഭരണവും വിതരണവും ഉറപ്പാക്കുന്നതിനായുള്ള ജില്ലാ വാക്‌സിൻ & കുടുംബക്ഷേമ സ്റ്റോറിൻ്റെയും ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവ്വഹിക്കും. കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അധ്യക്ഷത വഹിക്കും. 

 

രാജൻ ജെ. പല്ലൻ എം.എൽ.എ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. സുജാത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. വി. ​ഗീത തുടങ്ങിയവർ സംസാരിക്കും.

 

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി, സംസ്ഥാന പ്ലാൻ ഫണ്ടും എൻ.എച്ച്.എം ഫണ്ടും ഉപയോഗിച്ചാണ് സ്ഥാപനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

date