Post Category
ഫിസിയോതെറാപ്പിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഫിസിയോതെറാപ്പിയില്‍ ബി.പി.ടി. അല്ലെങ്കില്‍ ഡി.പി.ടി. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത ആശുപത്രികളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍-9446614577.
date
- Log in to post comments