ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 6)
ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 6) റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും. വൈകിട്ട് നാലിന് വില്ലേജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി വിശിഷ്ടാതിഥിയാകും.
1080.95 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വില്ലേജ് ഓഫീസർ മുറി, വെയ്റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, ഓഫീസ് മുറി, ഡൈനിംഗ് റൂം, ടോയ്ലെറ്റുകൾ എന്നിവയ്ക്കു പുറമെ ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ആര്യനാട് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. 45 ലക്ഷം രൂപയാണ് നിർമാണ ചെലവ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, ജില്ലാ കളക്ടർ അഞ്ജു കെ.എസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, നെടുമങ്ങാട് തഹസിൽദാർ വി.എം. നന്ദകുമാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
- Log in to post comments