Skip to main content

തുല്യതാ, ബിരുദ കോഴ്‌സുകളിലേക്കു പ്രവേശന ക്യാമ്പയിന്‍ അഞ്ചിന്

സാക്ഷരതാ മിഷന്‍ തുല്യത ഹയര്‍സെക്കന്‍ഡറി കോഴ്‌സ് വിജയിച്ച പഠിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ ഒക്ടോബര്‍ അഞ്ചിന് വിവിധ തുല്യതാ കോഴ്‌സുകളിലേക്കും ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ കോഴ്‌സുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. യൂണിവേഴ്‌സിറ്റിയില്‍ നിന്നും അസോസിയേറ്റ് പ്രൊഫസര്‍മാരും ജീവനക്കാരും പഠിതാക്കള്‍ക്ക് രജിസ്‌ട്രേഷന് വേണ്ടുന്ന സൗകര്യങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കും. ബിരുദ പഠനത്തിന് താല്പര്യമുള്ളവര്‍ പ്ലസ് ടു വിജയിച്ച മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, നിശ്ചിത ഫീസ് എന്നിവ സഹിതം ജില്ലാ പഞ്ചായത്ത് ഓഫീസിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ കാലത്ത് 10 ന് എത്തണം. വിവിധ തുല്യതാ കോഴ്‌സുകളിലേക്കും ഇതോടൊപ്പം രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

date