ലോക റാബീസ് ദിനാചരണ പ്രസംഗ മത്സരം: അലീന സജി, സേറ സജി, എസ് പാര്‍വണ എന്നിവര്‍ ജേതാക്കളായി
ലോക റാബീസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പ്രസംഗമത്സരത്തില്‍ ഐരവണ്‍ പി.എസ്.വി.പി.എം.എച്ച്.എസ്.എസിലെ അലീന സജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുമ്പമണ്‍ എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സേറ സജി രണ്ടാം സ്ഥാനവും ഇരുവള്ളി പ്രസെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്. പാര്‍വണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പേവിഷബാധയില്ലാത്ത സമൂഹം നമ്മുടെ സ്വപ്നം നമ്മുടെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍ വിജയികള്‍ക്ക് മെമന്റോയു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ല ഡെപ്യൂട്ടി ഡിസ്ട്രിക്ട് എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ആര്‍ ദീപ, എം പി ബിജുകുമാര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാരായ സി പി ആശ, ആര്‍ സജിത്ത്, ജില്ല നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ലാലി തോമസ്, മിഷന്‍ റാബീസ് ജില്ല എജ്യൂക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments