Post Category
ഡബ്ല്യു.സി.സി വര്‍ക്കര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതി 2026-27 മില്‍ക് ഷെഡ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ഡബ്ല്യു.സി.സി വര്‍ക്കര്‍മാരെ നിയോഗിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഒക്ടോബര്‍ 13 വൈകിട്ട് നാലിനകം ബന്ധപ്പെട്ട യൂണിറ്റില്‍ ലഭിക്കണം. അപേക്ഷകര്‍ ബന്ധപ്പെട്ട ക്ഷീരവികസന യൂണിറ്റ് പ്രവര്‍ത്തന പരിധിയിലെ സ്ഥിര താമസക്കാരാകണം. വിവരങ്ങള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലുള്ള ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2223711.
date
- Log in to post comments