Skip to main content

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2026 ഫെബ്രുവരി വിജ്ഞാപന പ്രകാരം നടന്ന കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ രാവിലെ 10 മുതല്‍ 4:30 വരെ പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ അഡ്മിഷന്‍ ടിക്കറ്റ് സഹിതം പരിശോധനയ്ക്ക് പങ്കെടുക്കണം. പരീക്ഷ ഫീസില്‍ ഇളവുണ്ടായിരുന്ന വിഭാഗക്കാര്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറ് മാസം പൂര്‍ത്തിയായവരും  അവസാന വര്‍ഷ ബി.എഡ്/ടിടിസി പഠിക്കവേ പരീക്ഷ എഴുതിയവരും അസല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതി. സേവനത്തില്‍ തുടരുന്ന അധ്യാപകര്‍ അവരവരുടെ സേവനപുസ്തകത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് പരിശോധനയ്ക്ക് ഹാജരാക്കണം. പരിശോധനയ്ക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുള്ളൂ.

കാറ്റഗറി, തീയതി, ക്രമത്തില്‍

കാറ്റഗറി ഒന്ന്, രണ്ട്, ഒക്ടോബര്‍ ഏഴ്
കാറ്റഗറി മൂന്ന്, ഒക്ടോബര്‍ എട്ട്
കാറ്റഗറി മൂന്ന്, നാല്, ഒക്ടോബര്‍ ഒമ്പത്.

date