Skip to main content

ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പ്

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ പഞ്ചായത്തുതല ഓട്ടോറിക്ഷ ഫെയര്‍ മീറ്റര്‍ വെരിഫിക്കേഷന്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ ആറ്) രാവിലെ 10 ന് സീതത്തോട് ഗ്രാമപഞ്ചായത്തില്‍ നടത്തും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും നിര്‍വഹിക്കും. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് അംഗം ടി കെ സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയല്‍ മാത്യു, സീതത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ടി ഈശോ, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ പി ആര്‍ പ്രമോദ്, ബാലാമാണി അമ്മ, ശാലിനി ബാലന്‍, ലീഗല്‍ മെട്രോളജി പത്തനംതിട്ട ജില്ല ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം അബ്ദുല്‍ ഹഫീസ്, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ ആര്‍ വിപിന്‍ എന്നിവര്‍ പങ്കെടുക്കും.
 

date