Skip to main content

സെൻട്രൽ ലൈബ്രറിയിൽ ഇ-പേയ്‌മെന്റ് ; ടെക്‌നോപാർക്കിൽ ശാഖ

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സ്മാർട്ട് കാർഡ് ഇ-പേയ്‌മെന്റ് സംവിധാനം നിലവിൽ വരുന്നു. ടെക്‌നോപാർക്കിൽ സെൻട്രൽ ലൈബ്രറിയുടെ പുതിയ ശാഖയ്ക്കും തുടക്കമാകുന്നു. ഈ രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം ഒക്ടോബർ ഏഴിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിക്കും. ടെക്‌നോപാർക്കിൽ 12.30 നാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഒക്ടോബർ ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ പ്രവർത്തിക്കില്ല.

പി.എൻ.എക്‌സ്. 4160/2026

date