Post Category
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വിഭാഗക്കാരുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2006 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തികരിച്ച വീടുകളും, 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകളും (ഇരുനില വീടുകൾ ഉൾപ്പെടെ) സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തും. വരുമാന പരിധി ഒരുലക്ഷം രൂപയും ധനസഹായത്തുക രണ്ട് ലക്ഷം രൂപയുമാണ്. മുൻഗണനാക്രമം പാലിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. അപേക്ഷ അതത് ബ്ലോക്ക്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകളിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31. വിവരങ്ങൾക്ക് 0471 2737245, 2737246.
പി.എൻ.എക്‌സ്. 4161/2026
date
- Log in to post comments