Skip to main content

കെടാവിളക്ക് സ്‌കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടി

സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. സ്‌കൂളിൽ നിന്നും www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഡാറ്റ എൻട്രി നടപടി പൂർത്തിയാക്കാം. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 4162/2026

date